നഗരസഭക്കെതിരെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
മാനന്തവാടി നഗരസഭക്കെതിരെ മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. കെട്ടിട നികുതിയുടെ പേരില്‍ ലൈസന്‍സ് പുതുക്കി നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ച് 23 ന് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മര്‍ച്ചന്റസ്് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 20 വരെയാണ് ലൈസന്‍സ് പുതുക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.ലൈസന്‍സ് പുതുക്കാന്‍ അനുവദിക്കാത്ത മാനന്തവാടി നഗരസഭ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് 23 ന് മാര്‍ച്ച് നടത്തുന്നത്.കെട്ടിട നികുതിയും വ്യാപാരികളുടെ ലൈസന്‍സും തമ്മില്‍ ബന്ധമില്ലെന്നിരിക്കെ അധികൃതര്‍ ലൈസന്‍സ് തടഞ്ഞു വെക്കുകയാണ്.മാനന്തവാടിയില്‍ കെട്ടിട നികുതി കുടിശ്ശിക ആയതിന് പിന്നില്‍ പഴയ ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്നും അതിന് വ്യാപാരികളെ ബലിയാടാക്കുന്നത് ശരിയല്ലെന്നും കെട്ടിട നികുതി അടപ്പിക്കുന്നതിന് വ്യാപാരികളും സ്വയംസംരംഭകരും എതിരല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ലൈസന്‍സ് തടഞ്ഞ് കെട്ടിട നികുതി അടപ്പിക്കാനുള്ള ശ്രമം വ്യാപാരികളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്.ഇത് അനുവദിക്കില്ല. വ്യാപാരികളുടെ അവകാശങ്ങള്‍ അടിയറവ് വെക്കില്ല.ലൈസന്‍സ് തടഞ്ഞുവെക്കുന്നത് തുടര്‍ന്നാല്‍ മുനിസിപ്പാലിറ്റിയുമായി എല്ലാ തരത്തിലുമുള്ള നിസ്സഹരണ സമരം ആരംഭിക്കും.കഴിഞ്ഞ കാലങ്ങളില്‍ ലൈസന്‍സ് പുതുക്കാന്‍ എത്തുന്ന വ്യാപാരികള്‍ക്ക് ഇത്തരം അനുഭവങ്ങളില്ല.അതിനാല്‍ ഇപ്പോഴുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന വ്യാപാരി വിരുദ്ധ സമീപനങ്ങള്‍ അംഗീകരിക്കാനാവില്ല.അതിനാല്‍ തന്നെ പ്രക്ഷോഭം ശക്തമാക്കും.നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്.വ്യാപാരികളുടെ പ്രശ്‌നങ്ങളില്‍ അനുകൂലമായ സമീപനം സ്വീകരിക്കുന്നില്ലെങ്കില്‍ സംഘടന മറ്റ് പരിപാടികളെ കുറിച്ചും ആലോചിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി വി മഹേഷ്,ട്രഷറര്‍ എന്‍.പി.ഷിബി,എം വി സുരേന്ദ്രന്‍.സി കെ സുജിത്, എന്‍. വി അനില്‍കുമാര്‍ , ജോണ്‍സണ്‍ ജോണ്‍, തുടങ്ങിയവര്‍ പങ്കെടുത്തു.