കോവിഡ് വാക്‌സിന്‍ കൂടുതല്‍ പേര്‍ക്ക്;മാസ്സ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നു.

0

കോവിഡ് വാക്‌സിന്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വേഗത്തില്‍ ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ മാര്‍ച്ച് 15 മുതല്‍ മാസ്സ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നു.എച്ച്‌ഐഎം യുപി സ്‌കൂള്‍ കല്‍പ്പറ്റ, അധ്യാപക ഭവന്‍ സുല്‍ത്താന്‍ബത്തേരി, ഗവണ്‍മെന്റ്് യുപി സ്‌കൂള്‍ മാനന്തവാടി എന്നിവിടങ്ങളില്‍ വെച്ച് 1000 പേര്‍ക്ക് വീതം ദിവസം 3000 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 60 വയസ്സ് കഴിഞ്ഞവര്‍, 45 മുതല്‍ 59 വരെ പ്രായമുള്ളവരില്‍ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയില്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മുന്‍കൂട്ടി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തു വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് നേരിട്ട് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ചെന്ന് രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്. വാക്‌സിന്‍ ലഭിക്കുന്നതിനുള്ള അര്‍ഹത തെളിയിക്കുന്ന രേഖ കൈവശം ഉണ്ടായിരിക്കണം.

കോ വാക്‌സിന്‍ രണ്ടാം ഡോസ് നാളെ മുതല്‍

കോ വാക്‌സിന്‍ ഒന്നാം ഡോസ് ലഭിച്ച കോവിഡ് മുന്നണി പോരാളികള്‍ക്ക് രണ്ടാം ഡോസ് നാളെ മുതല്‍ 23 വരെ മാനന്തവാടി ലിറ്റില്‍ഫ്‌ളവര്‍ യുപി സ്‌കൂള്‍, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ വച്ച് ലഭിക്കുന്നതാണ്.
നിലവില്‍ വാക്‌സിന്‍ നല്‍കിവരുന്ന സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ തുടര്‍ന്ന് വാക്‌സിന്‍ ലഭ്യമാണ് . ഈ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എല്ലാ ആളുകളോടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!