പലചരക്ക് കടയില്‍ നിന്ന് ഹാന്‍സ് പിടികൂടി.
ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡും മേപ്പാടി പോലീസും ചേര്‍ന്ന് പലചരക്ക് കടയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 158 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് പിടികൂടി.വടുവഞ്ചാല്‍ വളവിലെ മിന്നൂസ് കടയുടമ കുക്കോട്ടില്‍ മൊയ്തീനെ(48) ഹാന്‍സ് സൂക്ഷിച്ച കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.ഹാന്‍സ് വില്‍പ്പന നടത്തുന്നതിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മേപ്പാടി എസ്.ഐ വി.പി.സിറാജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗോവിന്ദന്‍ കുട്ടി, സഹീര്‍ അഹമ്മദ്, നാസി.ടി.കെ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്.