നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയിലേക്കു നിയോഗിച്ച ചെലവ് നിരീക്ഷകനായ എസ്.സുന്ദര്‍രാജ് (ഐ.ആര്‍.എസ് ) ജില്ലയിലെത്തി. കളക്‌ട്രേറ്റിലെത്തിയ അദ്ദേഹം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളളയുമായി കൂടിക്കാഴ്ച്ച നടത്തി. സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകളും വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുകയും തെരഞ്ഞെടുപ്പു കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ചെലവ് നിരീക്ഷകന്റെ ഉത്തരവാദിത്വം. സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസ് ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കും. പൊതു ജനങ്ങള്‍ക്ക് നേരിട്ടും ഫോണ്‍ മുഖേനയും ഓഫീസ് സമയങ്ങളില്‍ നിരീക്ഷകരെ ബന്ധപ്പെടാം. ഫോണ്‍. 04936 293471.
Sign in
Sign in
Recover your password.
A password will be e-mailed to you.