അമൃതംപൊടി വിതരണം നിലച്ചു
ആറുമാസം തൊട്ട് മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഐ.സി.ഡി.എസ് അങ്കണവാടികള്‍ മുഖേന നല്‍കി വരുന്ന അമൃതം ന്യൂട്രിമിക്‌സ് വിതരണം നിലച്ചു.ന്യൂട്രി മിക്‌സ് യൂണിറ്റുകള്‍ക്ക് നിര്‍മ്മാണത്തിനാവശ്യമായ ഗോതമ്പ് ലഭ്യമല്ലാതായതാണ് വിതരണത്തിന് തടസ്സമായത്.ഈ മാസം 20തോടെ ആവശ്യമായ ഗോതമ്പ് യൂണിറ്റുകളില്‍ എത്തുമെന്നും ഏപ്രില്‍ മാസാരംഭത്തില്‍ തന്നെ അമൃതം ന്യൂട്രി മിക്‌സ് വിതരണം ചെയ്യാന്‍ കഴിയുമെന്നും അതികൃതര്‍ അറിയിച്ചു.
സൗജന്യമായി ഐ.സി.ഡി.എസ് അങ്കണവാടികള്‍ മുഖേന 6 മാസം മുതല്‍ 3 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി നല്‍കുന്ന പോഷകാഹാര വിതരണമാണ് നിലച്ചത്. ഇതിന്റെ നിര്‍മ്മാണ ചുമതലയുള്ള ജില്ലാ കുടുംബശ്രീ മിഷന്‍ ന്യൂട്രി മിക്‌സ് യൂണിറ്റുകള്‍ക്കാണ.് നിര്‍മ്മാണത്തിനാവശ്യമായ ഗോതമ്പ് ലഭ്യമല്ലാതായതാണ് വിതരണത്തെ തടസ്സപ്പെടുത്തുന്നതെന്ന് ഐസി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ പറയുന്നു.6 മാസം മുതല്‍ 3 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 6 പാക്കറ്റ് അമൃതം ന്യൂട്രി മിക്‌സാണ് നല്‍കി വരുന്നത്. എന്നാല്‍ ഫെബ്രുവരി, മാസം മുതല്‍ കുട്ടികള്‍ക്ക് അമൃതം ന്യൂട്രി മിക്‌സ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഫെബ്രുവരിയില്‍ ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ സംവരണ വിഭാഗത്തിലെ കുട്ടികള്‍ എന്നിവര്‍ക്ക് ഗോതമ്പ് നുറുക്ക് , വെളിച്ചെണ്ണ , ഉഴുന്ന് തുടങ്ങിയവയും പ്രീ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചെണ്ണ ഉഴുന്ന് മുത്താറി ഗോതമ്പ് പയര്‍ തുടങ്ങിയവയും നല്‍കിയിരുന്നു. അമൃതം ന്യൂട്രി മിക്‌സ് ലഭ്യമാകാത്ത നിലവിലെ സാഹചര്യത്തില്‍ കുട്ടികള്‍ക്കായി മുത്താറിപ്പൊടി, ശര്‍ക്കര എന്നിവ ലഭ്യമാക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.