കെട്ടിട നികുതി പരിഹാര അദാലത്തുകള്‍ നടത്തും
മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ കെട്ടിട നികുതി അടക്കുന്നതിനും നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കെട്ടിട നികുതി പരിഹാര അദാലത്തുകള്‍ നടത്തുമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നികുതി സംബന്ധമായ പരാതികള്‍ സമര്‍പ്പിക്കുന്നതിന് ഈ മാസം 12 മുതല്‍ 15 വരെ പ്രത്യേക കൗണ്ടറുകള്‍ തുടങ്ങും.
തറ വിസ്തീര്‍ണ്ണം,റോഡുകള്‍, അളവിലെ പിശകുകള്‍,തുടങ്ങിയ എല്ലാ പരാതികളും സമര്‍പ്പിക്കാം.പരാതികള്‍ പരിഹരിക്കുന്നതിനുള്ള അദാലത്തുകള്‍ 17 മുതല്‍ 23 വരെ സംഘടിപ്പിക്കും.തുടര്‍ന്ന് പരിഷ്‌ക്കരിക്കുന്ന നികുതികള്‍ ഗഡുക്കളായി അടക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും.650 സ്‌ക്വയര്‍ ഫീറ്റില്‍ താഴെയുള്ള വീടുകളെ നികുതികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ഭരണ സമിതി അറിയിച്ചു.