പിന്തുണ കര്‍ഷക അനുകൂല നിലപാടുകാര്‍ക്ക്   കര്‍ഷക സംഘടനകള്‍ 

0

ജില്ലയില്‍ കര്‍ഷക സംഘടനാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാനില്ലെങ്കില്‍ കര്‍ഷകര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന മുന്നണി സ്ഥാനാര്‍ഥികളെ പിന്തുണക്കുമെന്ന് കര്‍ഷക സംഘടനകള്‍.കാര്‍ഷിക വിദ്യാഭ്യാസ വായ്പകള്‍ എഴുതിതള്ളല്‍,വന്യമൃഗ ബഫര്‍സോണ്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നവരെയായിരിക്കും പിന്തുണയ്ക്കുകയെന്നും കര്‍ഷക സംഘടനകള്‍.

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ നിലപാടുകളറിയിച്ച് കര്‍ഷകസംഘടനകള്‍ രംഗത്തെത്തി കഴിഞ്ഞു. ഇത്തവണ ജില്ലയില്‍ കര്‍ഷകസംഘടനകള്‍ സ്ഥാനാര്‍ഥികളെ  നിര്‍ത്തുന്നില്ലെങ്കില്‍ കര്‍ഷകര്‍ക്ക് അനുകൂല നിലപാടെടുക്കുന്ന മുന്നണിസ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനാണ് സംഘടനകളുടെ തീരുമാനം. മൂന്ന് ലക്ഷം രൂപ മുതല്‍ 5ലക്ഷം രൂപവരെയുള്ള കാര്‍ഷിക വിദ്യാഭ്യാസ വായ്പകള്‍ എഴുതിതള്ളുക, കാര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വില സ്ഥിരത ഉറപ്പുവരുത്തുക, വന്യമൃഗശല്യത്തിന് പരിഹാരമായി കാടും നാടും വേര്‍തിരിക്കുക, കൃഷിയിടത്തില്‍ ഇറങ്ങി വിളകള്‍ നശിപ്പുക്കുന്ന കാ്ട്ടു പന്നികളെ വെടുവെച്ചുകൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കുക, വന്യമൃഗങ്ങള്‍ വരുത്തുന്ന കൃഷിനാശം വിലയിരുത്താന്‍ കര്‍ഷകരുള്‍പ്പെടുന്ന സമിതി രൂപീകരിക്കുക, കൃഷിനാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, ബഫര്‍സോണ്‍ സീറോ പോയന്റില്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെക്കുന്നത്.ഈ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന മുന്നണി സ്ഥാനാര്‍ഥികളെയായിരിക്കും പിന്തുണക്കുകയെന്നുമാണ് എഫ് ആര്‍ എഫ് പോലുള്ള സംഘടനകളുടെ മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!