തിരുവനന്തപുരത്ത് വച്ച് നടന്ന ഏഴാമത് ഇന്റര്‍നാഷണല്‍ മീഡിയ സിറ്റി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്ത ദി ഷോക്കിന് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു.മികച്ച നടനായി അബുസലിമും,മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രത്തിന്റെ സംവിധായകനായി ശരത്ചന്ദ്രന്‍ വയനാടും തിരഞ്ഞെടുക്കപ്പെട്ടു.125 ചിത്രങ്ങളില്‍ നിന്നാണ് ദി ഷോക്കിന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
നേരത്തെ കോഴിക്കോട് സൗഹൃദവേദിയുടെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രത്തിന്റെ സംവിധായകനായി ശരത് ചന്ദ്രന്‍ വയനാട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കൂടാതെ ആര്‍ട്ടിമേറ്റ്‌സ് യുഎഇ യുടെ ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവെലിലും പ്രധാനപ്പെട്ട മൂന്ന് അവാര്‍ഡുകള്‍ ദി ഷോക്കിന് ലഭിച്ചിരുന്നു. എം ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുനീര്‍ ടി കെ, റഷീദ് എം പി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ക്യാമറ പ്രശസ്ത ക്യാമറാമാന്‍ പോള്‍ ബത്തേരിയാണ് നിര്‍വഹിച്ചത്.പിറന്ന മണ്ണില്‍ തന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ഓര്‍മ്മകള്‍ അലിഞ്ഞു ചേര്‍ന്ന ആ മണ്ണിനെ നെഞ്ചോട് ചേര്‍ത്ത് അവരെ തേടിയലയുന്ന ഒരു പിതാവിന്റെ ജീവിതമാണ് ദി ഷോക്കിന്റെ ഇതിവൃത്തം.അബു സലിം ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.കൂടെ അമേയ, ധനേഷ് ദാമോദര്‍,റിയാസ് വയനാട്, ലെന, സന്തോഷ് കുട്ടീസ്,ഷീന നമ്പ്യാര്‍, മുനീര്‍, സിന്‍സി, മുസ്തഫ, ഷാജി,മാരാര്‍, ജയരാജ് മുട്ടില്‍ എന്നിവരും മറ്റു വേഷങ്ങളില്‍ എത്തിയിരുന്നു