കല്പറ്റ മണ്ഡലത്തില്‍ എംവി ശ്രേയാംസ് കുമാര്‍ തന്നെ മത്സരിക്കണമെന്ന് എല്‍ജെഡി നേതൃയോഗം. മണ്ഡലം നിലനിര്‍ത്താന്‍ ശ്രേയാംസ് തന്നെ മത്സരിക്കണമെന്നാണ് ജില്ലാ മണ്ഡലം കമ്മിറ്റികളുടെ പൊതുവികാരം. പ്രവര്‍ത്തകരുടേയും നേതാക്കളുടെയും സമര്‍ദ്ദത്തില്‍ ശ്രേയാംസ്‌കുമാര്‍ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചേക്കുമെന്ന് സൂചന. അതെ സമയം തീരുമാനം നാളെ സംസ്ഥാ കൗൺസിലിന് ശേഷം പറയാമെന്ന് ശ്രേയാംസ്കമാർ
നേരത്തെ ജില്ലാ കൗണ്‍സിലും ശ്രോയംസിൻ്റെ സ്ഥാനാർത്ഥിത്വം ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കിയിരുന്നു. അടുത്തിടെ കോൺഗ്രസ് വിട്ട് വന്ന കോൺഗ്രസ് നേതാവ് പി കെ അനിൽകുമാർ കൽപ്പറ്റയിൽ സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.