അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

0

പബ്ലിക് ലൈബ്രറി വെള്ളമുണ്ടയും സി.ഡി.എസ് കുടുംബശ്രീയും  വായനശ്രീ പെണ്‍പക്ഷം ജെന്‍ഡര്‍ അവബോധപരിശീലന പരിപാടി സംഘടിപ്പിച്ചു.ജില്ലാ കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ സാജിത പി ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ സൗദ കെ അധ്യക്ഷയായിരുന്നു.

ഷോര്‍ട്ട് ഫിലിം സ്വിച്ച് ഓണ്‍ കര്‍മ്മം ജുനൈദ് കൈപ്പാണി നിര്‍വ്വഹിച്ചു. തുടര്‍ന്ന് ബാസില ഫാത്തിമ ബിരിയാണി എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തക ചര്‍ച്ച നടത്തി. ആസ്വാദനക്കുറിപ്പ് മത്സരവും സംഘടിപ്പിച്ചു.സുധി രാധാകൃഷ്ണന്‍,എം.മണികണ്ഠന്‍,എം മുരളീധരന്‍,ടി. അസീസ,്‌സീനത്ത്,ഹബീബ,നാരായണന്‍, ലീല ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!