അക്ഷയാമൃതാനന്ദ പുരി സ്വാമിക്ക് സ്വീകരണം നല്‍കി.
മാതാ അമൃതാനന്ദമയിയില്‍ നിന്നും സന്യാസദീക്ഷ സ്വീകരിച്ച് മാനന്തവാടി മഠാസ്ഥാനത്ത് എത്തിച്ചേര്‍ന്ന അക്ഷയാമൃതാനന്ദ പുരി സ്വാമിക്ക് സ്വീകരണം നല്‍കി.ജില്ലാ ചെയര്‍മാന്‍ എന്‍.കെ മന്മദന്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.മഠത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ മീനങ്ങാടി നര നാരായണ ആശ്രമം മഠാധിപതി സ്വാമി ഹംസാനന്ദി പുരി മുഖ്യപ്രഭാഷണം നടത്തി.മാനന്തവാടി നഗരസഭ ചെയര്‍്‌പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, ഡോക്ടര്‍ പി നാരായണന്‍ നായര്‍, ഡോക്ടര്‍ കെ വിജയകൃഷ്ണന്‍, ജില്ലാ കാര്യദര്‍ശി പി കെ സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു