വേവ്‌സ് വനിതാ സന്നദ്ധ രക്തദാന വാരാചരണം തുടങ്ങി

0

ജില്ലയിലെ ആതുരാലയങ്ങളില്‍ ആവശ്യമായ രക്തം എത്തിക്കുക, വനിതകളെ കൂടുതലായിരക്തദാനത്തിന് സന്നദ്ധരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വേവ്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സന്നദ്ധ രക്തദാന വാരാചരണം നടക്കുന്നത്.18നും 65നും ഇടയില്‍ പ്രായമുള്ള 50കിലോഗ്രാമിലേറെ ശരീര ഭാരമുള്ള മറ്റ് അസുഖങ്ങളില്ലാത്ത വനിതകള്‍ക്ക് രക്തദാനം നടത്താം.

15 വരെയുള്ള ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയമാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക്,ബത്തേരി താലൂക്ക് ആശുപത്രിബ്ലഡ് ബാങ്ക്,മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്ക്എന്നിവിടങ്ങളിലായി രക്തദാനം നടക്കും.വയനാട് മെഡിക്കല്‍ കോളജിലടക്കം അനുദിനം രക്തം ആവശ്യമായവരുടെ എണ്ണം കൂടിവരികയാണ്. സ്വയം ബ്ലഡ് ബാങ്കില്‍ എത്തി രക്തം നല്‍കുന്നവരിലൂടെയും വിവിധസ്ഥലങ്ങളില്‍ നടക്കുന്ന രക്തദാന ക്യാംപുകളി ലൂടെയുമാണ് രക്തം
സമാഹരിക്കുന്നത്.

 

എന്നാല്‍ ഗോത്രവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് കൂടുതല്‍ ആവശ്യമായിവരുന്ന എ പോസറ്റീവ് രക്തത്തിന് അടക്കം പലപ്പോഴും ക്ഷാമം നേരിടുന്നസാഹചര്യമാണ് നിലവിലുള്ളത്. കോവജുകളില്‍ സാധാരണ പോലെ ക്ലാസുകള്‍
ആരംഭിക്കാത്തതിനാല്‍ രക്തദാനത്തിനായി പഴയതുപോലെ വിദ്യാര്‍ഥികളെ കിട്ടാത്തതും
പ്രയാസം ഉണ്ടാക്കുന്നുണ്ട്. കോവിഡ് ഭീതിയെ തുടര്‍ന്ന്
പലരും രക്തദാനത്തിന് വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ഥിനികളും
യുവതികളും അടക്കം സന്നദ്ധ രക്തദാനത്തിന് സന്നദ്ധരായി രംഗത്ത് എത്തിയത്.
മാനന്തവാടി ബ്ലഡ് ബാങ്കില്‍ നടത്തിയ ചടങ്ങില്‍ തൊണ്ടര്‍നാട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മൈമൂനത്ത് ഉദ്ഘാടനം ചെയ്തു. വേയ്‌വ്‌സ് ചാരിറ്റബിള്‍ സൊസൈറ്റിചെയര്‍മാന്‍ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു.

ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍
ഡോ. ബിനിജ മെറിന്‍ ജോയി, വേയ്‌വ്‌സ് പിആര്‍ഒ ജസ്റ്റിന്‍ ചെഞ്ചട്ട, മാനന്തവാടിശ്രീശങ്കര കംപ്യൂട്ടര്‍ സെന്റര്‍ മാനേജര്‍ ആഷിഖ് പിലാക്കാവ്, ഷീജ ഫ്രാന്‍സിസ്,എന്നിവര്‍ പ്രസംഗിച്ചു. ശരണ്യ സുമേഷ്, ട.പി. ലിബി, ഷീജ ഫ്രാന്‍സിസ്, ടി.സി.റിനിമോള്‍, കെ.എന്‍. നിഖില, ഷിന്റ മാത്യു തുടങ്ങിയവര്‍ ആദ്യ ദിനം രക്തം ദാനം
ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!
16:19