ചൂസ് ടു ചലഞ്ച് വനിതകളെ ആദരിച്ചു

0

അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി തരിയോട് നിര്‍മ്മല ഹൈസ്‌കൂള്‍ എന്‍. സി.സി ബറ്റാലിയന്‍ സംഘടിപ്പിച്ച ചൂസ് ടു ചലഞ്ച് പരിപാടിയില്‍ ഉന്നത പദവിയിലിരിക്കുന്ന വനിതകളെ ആദരിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക,ഡിഡിഇ ലീല കെ വി,ഡി ഇ ഒ ഉഷാദേവി എം കെ,ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ക്യാപ്റ്റന്‍ ശ്രീമതി ജീന സ്‌കറിയ,തരിയോട് നിര്‍മ്മല ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ അനസ് റോസ്‌ന സ്‌റ്റെഫി,തരിയോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിബില്‍ എഡ്വേര്‍ഡ്,നിര്‍മ്മല ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബീന വി വള്ളോപ്പിള്ളി,സ്റ്റാഫ് സെക്രട്ടറി ഗ്രേസി തോമസ് എന്നിവര്‍ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി.എ എന്‍ ഒ പ്രീജി ജോയ്,പി ആര്‍ ഒ ജോഷി എന്‍.കെ എന്നിവര്‍ സംസാരിച്ചു. വ്യക്തിശുചിത്വം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.എന്‍ സി സി കേഡറ്റുകള്‍ക്കായി ചിത്രരചന,പോസ്റ്റര്‍ രചന മത്സരങ്ങളും സംഘടിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!