പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിന് ഇടയിലാണ് പാര്‍ലമെന്റ് ചേരുന്നത്. പൊതു- റെയില്‍ ബജറ്റുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും. എംപിമാര്‍ക്ക് കൊവിഡ് വാക്‌സിനേഷന് പാര്‍ലമെന്റില്‍ സൗകര്യമൊരുക്കും.
ഒരു മാസത്തോളം നീളുന്ന സമ്മേളനത്തില്‍ സുപ്രധാനമായ ഒട്ടേറെ ബില്ലുകളും സഭയുടെ പരിഗണനയില്‍ എത്തും. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഭേദഗതി, നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡവലപ്‌മെന്റ് ബില്‍, വൈദ്യുതി നിയമ ഭേദഗതി, ക്രിപ്‌റ്റോ കറന്‍സി ആന്‍ഡ് റഗുലേഷന്‍ ഓഫ് ഒഫിഷ്യല്‍ ഡിജിറ്റല്‍ കറന്‍സി തുടങ്ങിയ ബില്ലുകളാണ് മേശപ്പുറത്തുള്ളവയില്‍ പ്രധാനം.