സമസ്ത ബത്തേരി താലുക്ക് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി.കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പരിസ്ഥിതി ലോല കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.മാര്‍ച്ചില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.
വയനാട് വന്യജീവിസങ്കേതത്തിനു ചുറ്റും ബഫര്‍സോണാക്കി കേന്ദ്ര വനം പരിസ്ഥി മന്ത്രാലയം ഇറക്കിയ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ടാണ് സുല്‍ത്താന്‍ ബത്തേരി സമസ്ത താലൂക്ക് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്. അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്.
മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ നിക്കത്തിനെതിരെ പ്രതിഷേധമിരമ്പി. സമസ്തയുടെ കീഴ്ഘടകങ്ങളായ സുന്നിമഹല്ല് ഫെഡറേഷന്‍, റൈഞ്ച് ജംയിത്തുല്‍ മുഅല്ലീമീന്‍, സുന്നി യുവജന സംഘം, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍, എസ് കെ എസ് എസ് എഫ് തുടങ്ങിയ സംഘടനകള്‍ മാര്‍ച്ചിലും ധര്‍ണയും പങ്കെടുത്തു. കരട് വിജ്ഞാപനം പിന്‍വലിച്ചില്ലങ്കില്‍ ശക്തമായ പ്രതിഷേധം ഉയരുമെന്ന് നേതാക്കള്‍ പറഞ്ഞു.പ്രതിഷേധ പരിപാടി എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു.മുസ്തഫ ദാരിമി കല്ലു വയല്‍ അധ്യക്ഷനായി.സമസ്ത നേതാക്കളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.