വൃത്തിയുടെ സുല്‍ത്താനെ പഠിക്കാന്‍ കുന്ദമംഗലം ഭരണസമിതിയെത്തി

0

വൃത്തിയുടെ സുല്‍ത്താനെ കാണാനും പഠിക്കാനും കുന്ദമംഗലം പഞ്ചായത്ത് ഭരണസമിതി നഗരസഭ സന്ദര്‍ശിച്ചു. ടൗണ്‍ വൃത്തിയായി സൂക്ഷിക്കുന്നതും നടപ്പിലാക്കുന്നതും എങ്ങനെയെന്ന് മനസിലാക്കാനാണ് ഭരണസമിതി അംഗങ്ങള്‍ ബത്തേരിയിലെത്തിയത്.

വൃത്തിയുടെ മാതൃകയായി മാറിയ സുല്‍ത്താന്‍ ബത്തേരി ടൗണും നഗരസഭയുമാണ് കുന്ദമംഗലം പഞ്ചായത്ത് ഭരണസമിതി സന്ദര്‍ശിച്ചത്. ഭരണസമിതിയിലെ പ്രസിഡണ്ടും, വൈസ് പ്രസിഡണ്ടുമടക്കം 17 പേരാണ് നഗരസഭയിലെത്തിയത്. നഗരത്തിന്റെ ശുചീകരണത്തില്‍ നടപ്പാക്കിയ മാതൃകപരമായ പ്രവര്‍ത്തനം കാണാനും അത് പഞ്ചായത്തില്‍ നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനുമായിരുന്നു സന്ദര്‍ശനം.

തുടര്‍ന്ന് ടൗണ്‍ വൃത്തിയുടെ മാതൃകയായി എങ്ങനെ മാറ്റിയെടുത്തുവെന്നതിനെകുറിച്ച് നഗരസഭ ഭരണസമിതിയുമായി ചര്‍ച്ചനടത്തുകയും ടൗണ്‍ചുറ്റിനടന്നു കാണുകയും ചെയ്തു. ഒരു നഗരത്തെ ഇത്തരത്തില്‍ വൃത്തി നിലനിര്‍ത്തുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനില്‍കുമാര്‍ പറഞ്ഞു.ഈ മാതൃക പഞ്ചായത്തിലും നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.നഗരം ചുറ്റിനടന്നു കണ്ടതിനുശേഷമാണ് സംഘം മടങ്ങിയത്.

Leave A Reply

Your email address will not be published.

error: Content is protected !!