അനുശോചന യോഗം ചേര്‍ന്നു
ആദ്യകാല മുസ്ലിം ലീഗ് നേതാവും ചെറ്റപ്പാലം മഹല്ല് കാരണവരുമായിരുന്ന യുസുഫിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു.ചെറ്റപ്പാലം ജുമാ മസ്ജിദില്‍ ചേര്‍ന്ന യോഗം നഗരസഭ വൈസ് ചെയര്‍മാന്‍ പിവിഎസ് മൂസ ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡണ്ട് നസീര്‍ ഹാജി അധ്യക്ഷത വഹിച്ചു.വിവിധ രാഷ്ട്രിയ കക്ഷികളെ പ്രതിനിധീകരിച്ച് ഇ ജെ ബാബു, എം കെ ശ്രീധരന്‍, നഗരസഭ കൗണ്‍സിലര്‍ പി എം ബെന്നി, സി കുഞ്ഞബ്ദുല്ല, പടയന്‍ മുഹമ്മദ്, കെ ഉസ്മാന്‍, അസീസ് കോറോം എന്നിവര്‍ സംസാരിച്ചു.