വിജിനക്ക് സഹായവുമായി സബ്കലക്ടര്‍ ഉമേഷും സംഘവും
കഴിഞ്ഞ 7 മാസമായി ഇരുവൃക്കകളും തകരാറിലായി ദുരിതമനുഭവിക്കുന്ന മംഗലശ്ശേരി കോളനിയിലെ വിജിന എന്ന എട്ടുവയസ്സുകാരി സഹായവുമായാണ് സബ്കലക്ടര്‍ ഉമേഷും സംഘവും കോളനിയിലെത്തിയത്. മട്ടിലയം റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എട്ടാം ക്ലാസ്സിലായിരുന്നു വിജിന പഠിച്ചത്. ഏഴുമാസമായി കോളനിയില്‍കഴിയുന്ന വിജനേ സഹായിക്കാന്‍ ട്രൈബല്‍ വകുപ്പ് കൃത്യമായി ഇടപെട്ടിട്ടില്ലെന്ന് പരാതിയും ഉയരുന്നതിനിടെ കഴിഞ്ഞദിവസം വെള്ളമുണ്ട വില്ലേജ് ഓഫീസറും റവന്യൂ ഉദ്യോഗസ്ഥരും. കോളനിയില്‍ എത്തുകയും ഇവരുടെ ദുരിതം മനസ്സിലാക്കി അടിയന്തര സഹായം എത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സബ് കലക്ടറെ വിവരമറിയിക്കുകയും സബ് കളക്ടറും സംഘവും ഇന്ന് കോളനി സന്ദര്‍ശിക്കുമായിരുന്നു. വിജിനയുടെ ആവശ്യപ്രകാരം ടിവി സെറ്റും ഇവര്‍ കോളനി നല്‍കി, കോളനിയില്‍ മുഴുവനാളുകള്‍ക്കും വസ്ത്രവുമായി സബ് കലക്ടര്‍ കോളനിയിലെത്തിയത്, സബ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അടുത്ത തിങ്കളാഴ്ച വിജിനക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കും.