ഇ.എ ശങ്കരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

0

കല്‍പ്പറ്റ: സി.പി.ഐ.എം പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി അംഗമായ ഇ.എ ശങ്കരനെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. നേരത്തെ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചാണ് ശങ്കരന്‍ സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്നത്. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി സ്ഥാനങ്ങള്‍ നല്‍കി. കണ്‍സ്യൂമര്‍ ഫെഡ്, ഹൗസിങ് ബോര്‍ഡുകളുടെ ഡയറക്ടറാണ്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പുല്‍പ്പള്ളി പഞ്ചായത്ത് അംഗവുമായിരുന്നു. 2011ല്‍ ബത്തേരിയില്‍ നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടും ഉയര്‍ന്ന പദവികള്‍ നല്‍കി. എ.കെ.എസിന്റെ സംസ്ഥാന സെക്രട്ടറിയുമായി. രാഷ്ട്രീയവഞ്ചനയാണ് ശങ്കരനില്‍നിന്നും ഉണ്ടായതെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!