പുതിയ പോസ്റ്റർ റീലിസ് ചെയ്ത മമ്മൂട്ടി ചിത്രം വൺ

0

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വണ്‍ സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്ന ആളുകള്‍ക്ക് മുന്നിലൂടെ നെഞ്ചും വിരിച്ച് നടന്നു പോകുന്ന മമ്മൂട്ടിയെ പോസ്റ്ററില്‍ കാണാം. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് ആണ്.

രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്ത്,ജോജൂ ജോര്‍ജ്, സലിം കുമാര്‍, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് വണ്‍. വൈദി സോമസുന്ദരം ഛായഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. സംഗീതം ഗോപി സുന്ദറും ,ഗാനരചന റഫീഖ് അഹമ്മദുമാണ്. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!