ക്യാമ്പും രജിസ്ട്രേഷന് മേളയും സംഘടിപ്പിച്ചു
മാനന്തവാടി താലൂക്ക് കെഎച്ച്ആര്‍എ യുടെ ആഭിമുഖ്യത്തില്‍ ഫുഡ്സേഫ്റ്റി വകുപ്പ് ഫോസ്റ്റാക് സൗജന്യ പരിശീലന ക്യാമ്പും,ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് രജിസ്ട്രേഷന് മേളയും സംഘടിപ്പിച്ചു.40 പേര് വീതമുള്ള രണ്ട് ബാച്ചുകളായിട്ടാണ് പരിശീലനം നടത്തിയത്.വയനാട് ഫുഡ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ.അനിലന്‍ ഉദ്ഘാടനംചെയ്തു.
കെഎച്ച്ആര്‍എ സംസ്ഥാന സെക്രട്ടറി പി.ആര്.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.ഫോസ്റ്റാക് ട്രെയിനര്‍ ടി.മുഹമ്മദ് ജാഫര്‍ ക്ലാസ്സെടുത്തു.സുല്‍ത്താന്‍ ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസര്‍ നിഷ.പി.മാത്യു, ബിജു മന്ന, എന്നിവര്‍ സംബന്ധിച്ചു.ബിജു മാത്യു ഉഡുപ്പി സ്വാഗതം പറഞ്ഞു.