ഗ്രാമീണ ശുചിത്വ പദ്ധതിക്ക് തുടക്കമായി

0

ഒന്നിക്കാം ഒരുമിക്കാം മനോഹരമാക്കാം നമ്മുടെ ഗ്രാമം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ഗ്രാമീണ ശുചിത്വ പദ്ധതിക്ക് തുടക്കമായി.ജനപ്രതിനിധികള്‍, കുടുംബശ്രീ,തൊഴിലുറപ്പ്,ഹരിത കര്‍മ്മസേന,പൊതു പ്രവര്‍ത്തകര്‍,വ്യാപാരികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചികരിക്കുന്നത്.ആദ്യഘട്ടത്തില്‍ യവനാര്‍കുളം, കുളത്താട ടൗണുകളാണ് പുര്‍ണ്ണമായും ശുചികരിച്ചത്.

വാര്‍ഡിലെ ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാര്‍ വീടുകളില്‍ എത്തി ജൈവ മാലിന്യങ്ങള്‍, പ്ലാസ്റ്റിക്, എന്നിവ ശേഖരിക്കുകയും ചെയ്യും. ഇവ പിന്നീട് തലപ്പുഴയിലെ മെറ്റിരിയല്‍ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തിച്ച് തരം തിരിച്ച് ഗ്രീന്‍ കേരള കമ്പനിക്ക് കൈമാറുമെന്ന് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോണി മറ്റത്തിലാനി പറഞ്ഞു.ശുചികരണ പ്രവര്‍ത്തനത്തിന് ജോസഫ് ഏറത്ത് മലയില്‍,മനോജ് കൊട്ടാം,ജോസ് നരിക്കൊഴ,ബിന്ദുബാബു,, ബിന്ദുവിനോദ്,പുഷ്പലത തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!