കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളുടെ ധര്‍ണ്ണ നാളെ

0

സ്‌ക്രാപ്പേജ് പോളിസി നിയമം നടപ്പിലാക്കല്‍,ക്രമാതീതമായ ഇന്ധന വില വര്‍ദ്ധനവ്,ബഫര്‍സോണ്‍വിജ്ഞാപനം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അസോസിയേഷന്‍ ഓഫ് ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരളയുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 10 മുതല്‍ 12 മണി വരെ ബിഎസ്എന്‍എല്‍ മാനന്തവാടി, കല്‍പ്പറ്റ ഡിവിഷണല്‍ ഓഫീസുകള്‍ക്ക് മുമ്പിലാണ് ധര്‍ണ്ണാ സമരം.വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പി.ജി.ജോസ് ,ബിജു മനക്കന്‍ , പ്രശാന്തന്‍ കെ . എന്‍,ലിനേഷ് കെ.എസ് ,ബിജു പി.സി എന്നിവര്‍ പങ്കെടുത്തു .

Leave A Reply

Your email address will not be published.

error: Content is protected !!