സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നൂല്‍പ്പുഴ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 766ന്റെ ഇരുവശങ്ങളിലും അടിഞ്ഞുകൂടിയ മാലിന്യമാണ് നീക്കം ചെയ്യുന്നത്.മൂലങ്കാവ് മുതല്‍ സംസ്ഥാന അതിര്‍ത്തി മൂലഹള്ളിവരെയാണ് ശൂചീകരണം. കുടുംബശ്രീയുടെയും വിവിധ വകുപ്പുകളുടെയും, സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്.
മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞാണ് ശുചീകരണം നടത്തിയത്.ശുചീകരണത്തിനുശേഷം പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പറഞ്ഞു. പാതയോരങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് മാലിന്യങ്ങള്‍ തള്ളുന്നവരെ കണ്ടെത്തുമെന്നും, സഞ്ചാരികള്‍ക്ക് മാലിന്യം നിക്ഷേപിക്കാന്‍ വേസ്റ്റ്ബിന്‍ സ്ഥാപിക്കുമെന്നും പ്രസിഡണ്ട് അറിയിച്ചു.