എ.കെ.ടി.എ യൂണിറ്റ്  കണ്‍വെന്‍ഷന്‍ ചേര്‍ന്നു

0

ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കണിയാമ്പറ്റ യുണിറ്റ് കണ്‍വെന്‍ഷന്‍ കമ്പളക്കാട് കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്നു.സംസ്ഥാന സെക്രട്ടറിയും , വയനാട് ജില്ലാ സെക്രട്ടറിയുമായ എം.എ. ബേബി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സുന്ദരന്‍ അധ്യക്ഷത വഹിച്ചു.

ബോഡി ബില്‍ഡിംഗില്‍ മിസ്റ്റര്‍ വയനാടായി തിരഞ്ഞെടുത്ത കണിയാമ്പറ്റ യൂണിറ്റ് പ്രസിഡന്റ് സുന്ദരനെ ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി പൊന്നാടയണിയിച്ച് ആദരിച്ചു.കണിയാമ്പറ്റ യൂണിറ്റ് സെക്രട്ടറി അലി ബാവ ഒരു വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശശീധരന്‍ , അബ്ദുള്‍ അസീസ് , പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!