സാമൂഹ്യ വനവല്‍കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വന്യജീവി ദിനാചരണം ഒക്‌ടോബര്‍ 5ന് രാവിലെ 9.30ന് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തും. ദിനാചരണത്തില്‍ പങ്കെടുക്കുന്ന ഹൈസ്‌കൂള്‍, കോളജുകള്‍ രാവിലെ 9 ന് രജിസ്റ്റര്‍ ചെയ്യണം. ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചന മത്സരം നടത്തും. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും പരമാവധി 5 കുട്ടികള്‍ക്ക് പങ്കെടുക്കാം. ദിനാചരണത്തില്‍ പങ്കെടുക്കുവര്‍ ഒക്‌ടോബര്‍ 1ന് വൈകീട്ട് 5നകം അറിയിക്കണം. ഫോണ്‍ 04936 202623, 8547603850, 8547603848. വനം വകുപ്പ് ആസ്ഥാനത്ത് നടത്തുന്ന കേരളത്തിന്റെ അതിജീവനം വനവും വന്യമൃഗങ്ങളും ലൈവ് സ്ട്രീമിങ്ങില്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടിയുടെ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി പങ്കെടുക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.