വെള്ളവും വഴിയും തടസപ്പെടുത്തിയതായി പരാതി
പൊതുകുളം കൈയ്യേറി കോളനിയിലേക്കുള്ള വെള്ളവും വഴിയും തടസപ്പെടുത്തിയതായി പരാതി.ജില്ലാ കലക്ടര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും തീരുമാനമായില്ലെങ്കില്‍ ഒരാഴ്ചയ്ക്ക് ശേഷം ഡി.വൈ.എസ്.പി.ഓഫീസിനു മുന്‍പില്‍ സത്യാഗ്രഹമിരിക്കുമെന്നും പയ്യംമ്പള്ളി മടത്തുംകര കോളനിക്കാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മടത്തും കര കോളനിയില്‍ നിന്നും നാടു കാണിയിലേക്കും പണിസ്ഥലങ്ങളിലേക്കും പോകുന്ന വഴിക്കു സമീപം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച പൊതു കുളവും വഴിയുമാണ് സ്വകാര്യ വ്യക്തി കൈയ്യേറിയത്. കോളനിക്കാര്‍ കുളിക്കാനും മറ്റും ഉപയോഗിക്കുന്നതാണ് ഈ കുളം. കുളത്തിന്റെ പടവുകള്‍ നശിപ്പിക്കുകയും കുളത്തിന് ചുറ്റും കമ്പ വേലി പണിത് ഇറങ്ങാന്‍ പറ്റാത്ത നിലയിലാക്കുകയും ചെയ്തതിനാല്‍ ഇതു വഴി നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. കോളനിക്കാര്‍ വര്‍ഷങ്ങളായി കുളിക്കാനും മറ്റും ഉപയോഗിക്കുന്ന ഇപ്പോള്‍ തടസപ്പെട്ടിരിക്കയാണ്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും സ്വകാര്യ വ്യക്തിയുടെ ബന്ധുവായ ഡി.വൈ.എസ്.പി.യുടെ സമ്മര്‍ദത്തിന്റെ ഫലമാണ് നടപടി എടുക്കാത്തതെന്നും അതുകൊണ്ട് തന്നെ ഒരാഴ്ചക്കകം നടപടി സ്വീകരിച്ചില്ലെങ്കില്‍ മാനന്തവാടി ഡി.വൈ.എസ്.പി.ഓഫീസിന് മുന്‍പില്‍ സത്യാഗ്രഹമിരിക്കുമെന്നും കോളനിക്കാര്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ സി.ചാത്തന്‍, കെ.ശ്രീധരന്‍, മാരന്‍ ജോഗി, ശോഭ ചാത്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.