കേരള മദ്യ നിരോധന സമിതി സംസ്ഥാന കമ്മിറ്റിയുടെ സന്ദേശ സമര്‍പ്പണ പരിപാടിയുടെ ഭാഗമായി അമ്മയാണ് അമൃത് എന്ന മുദ്രാവാക്യമുയര്‍ത്തി മേപ്പാടി പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തു. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് ഉദ്ഘാടനം ചെയ്തു.
എപിജെ ഹാളില്‍ കണ്‍വെന്‍ഷനില്‍ സമിതി സംസ്ഥാന പ്രസിഡന്റ് കെ പി ദുര്യോധനന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊട്ടക്കാവ് രാജന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ ,തുടങ്ങിയവര്‍ സംസാരിച്ചു.