ചുരത്തിന് ഒന്‍പതാം വളവിനും എട്ടാം വളവിനും ഇടയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ചുരം പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഭാഗമായുള്ള നിയന്ത്രണത്തിന് പുറമേയാണിത്. ചെറുകാറുകളും ഇരുചക്രവാഹനങ്ങളും മാത്രമേ ചുരത്തിലൂടെ കയറ്റിവിടുന്നുള്ളൂ.കെഎസ്ആര്‍ടിസി മിനി ബസ്സുകള്‍ നടത്തുന്ന ചെയിന്‍ സര്‍വീസുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി .ചുരം ഇടിഞ്ഞ ഭാഗത്ത് ബസ്സുകള്‍ക്ക് കടന്നുപോകാന്‍ ആവാത്തതിനാല്‍ ഒന്‍പതാം വളവിനു താഴെ യാത്രക്കാരെ ഇറക്കി ചുരം ഇടിഞ്ഞ് ഭാഗത്തുകൂടി നടന്ന് മറ്റൊരു ബസ്സില്‍ കയറി വേണം യാത്ര ചെയ്യാന്‍.
ദീര്‍ഘദൂര സര്‍വീസുകള്‍ രാത്രിയില്‍ ചുരത്തിലൂടെ കടന്നു പോയിരുന്നെങ്കിലും അതിനും ഇപ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്തി .ഇനിമുതല്‍ കുറ്റിയാടി ചുരം വഴി മാത്രമേ ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്താനാകൂ.
Sign in
Sign in
Recover your password.
A password will be e-mailed to you.