നിലമ്പൂര് വയനാട് നഞ്ചന്‍കോട് റെയില്‍വേ അട്ടമിറിച്ചത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവുമായി നീലഗിരി വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍കമ്മറ്റി. തലശ്ശേരി മൈസൂര് റെയില്‍പാതയ്ക്കുവേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ വയനാട് റെയില്‍വേ അട്ടിമറിച്ചതെന്നും ആക്ഷന്‍കമ്മറ്റി. ഈ ശ്രീധരന്റെ വെളിപ്പെടുത്തല്‍ അട്ടിമറിക്ക് തെളിവാണെന്നും ആക്ഷന്‍കമ്മറ്റി.
കേന്ദ്രസര്‍ക്കാര്‍ 2016 ലെ റെയില്‍വേ ബഡ്ജറ്റില്‍ 3000 കോടി രൂപ അനുവദിച്ച് നിലമ്പൂര് വയനാട് നഞ്ചകോട് റെയില്‍വേ അട്ടിമറിച്ചത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് നീലഗീരി വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസം മെട്രോമാന്‍ ഇ ശ്രീധരന്റെ വെളിപ്പെടുത്തല്‍ അന്വേഷണത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതാണ്. പ്രായോഗികമല്ലാത്ത തലശ്ശേരി മൈസൂര് റെയില്‍പാതയ്ക്കുവേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ വയനാട് റെയില്‍വേ അട്ടിമറിച്ചത്. വയനാട് നഞ്ചന്‍കോട റെയില്‍പാതയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ ഡിഎംആര്‍സിയെ ചുമതല പെടുത്തുകയും രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയതോടെയാണ് പാതയുടെ അട്ടിമറി ആരംഭിച്ചതെന്നാണ് ആക്ഷന്‍കമ്മറ്റി ആരോപിക്കുന്നത്. ടണലുകള്‍ വഴി ബന്ദിപ്പൂര് വനത്തിലൂടെ കടന്നുപോകുന്ന റെയില്‍പാതയ്ക്ക് അനുമതി നല്‍കുന്നതിന്ന് എതിര്‍പ്പില്ലന്ന് കര്‍ണാടക സര്‍ക്കാര്‍ കേരള സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് തലശ്ശേരി മൈസൂര് പാതയ്ക്കുവേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ നിലകൊണ്ടതെന്നുമാണ് ആക്ഷന്‍കമ്മറ്റിയുടെ ആരോപണം. ഈ സാഹചര്യത്തില്‍ വയനാട് റെയില്‍വേ അട്ടിമറിച്ചത് സംബന്ധിച്ച് കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്നാണ് കമ്മറ്റി ആവശ്യപ്പെടുന്നത്.