വയനാട് അതിര്‍ത്തിയില്‍ ഇന്ന് യാത്രക്ക് നിയന്ത്രണങ്ങള്‍ ഇല്ല .
വയനാട് കര്‍ണ്ണാട അതിര്‍ത്തിയായ ബാവലിയില്‍ ഇന്നത്തേക്ക് യാത്രക്കാരെ കടത്തിവിടാന്‍ തയ്യാറായി കണ്ണാടക.കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരെ ഇന്ന് രാവിലെ ബാവലി ചെക് പോസ്റ്റില്‍ തടഞ്ഞത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.തുടര്‍ന്ന് പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ചെക്‌പോസ്റ്റ് തുറന്ന് കൊടുത്തത്. നാളെ മുതല്‍ 72 മണിക്കൂര്‍ മുമ്പെങ്കിലും എടുത്ത ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആരെയും ചെക്ക് പോസ്റ്റ് വഴി കടത്തിവിടില്ലെന്ന് കര്‍ണ്ണാടക ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ചരക്ക് വാഹനങ്ങള്‍ക്ക് ഇന്നും നാളെയുമായി താല്‍ക്കാലിക ഇളവ് നല്‍കി.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയ യാത്രക്കാരെ 12 മണിവരെ കര്‍ണ്ണാടക ചെക്ക് പോസ്റ്റില്‍ തടഞ്ഞു.ഇന്ന് മുതല്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് പരിശോധന സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരെ കടത്തിവിടില്ലെന്ന് കര്‍ണ്ണാടക ആരോഗ്യ വകുപ്പ് രണ്ട് ദിവസം മുമ്പെ മുന്നറിയിപ്പ് നല്‍കിയിരുന്നു.കേരളത്തില്‍ നിന്ന് ബാവലി വഴികര്‍ണാടകയിലേക്ക് പോകുന്ന വാഹനങ്ങളാണ് കര്‍ണ്ണാടക ചെക്ക് പോസ്റ്റില്‍ തടഞ്ഞത്. രാത്രി കാല യാത്ര നിരോധനമുള്ള ചെക്ക് പോസ്റ്റ് രാവിലെ ആറ് മണിക്ക് തുറന്നെങ്കിലും കേരള ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടില്ല.
കര്‍ണ്ണാടക ഭാഗത്ത് നിന്നും വന്ന വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിവിടുകയും ചെയ്തു.കര്‍ണ്ണാടക ആരോഗ്യവകുപ്പ് മുഴുവന്‍യാത്രക്കാരെയും ശരീര ഊഷ്മാവ് പരിശോധന നടത്തിയ ശേഷമാണ് സംസ്ഥാനത്തേക്ക് കടത്തിവിട്ടത്.
മാനന്തവാടി എം എല്‍ എ ഒ ആര്‍കേളു ,തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി.സഹദേവന്‍,എച്ച്.ഡി.കോട്ട തഹസില്‍ദാര്‍ നരകുന്തശെട്ടി,മാനന്തവാടി എസ്.എച്ച്.ഒ.സുനില്‍പുളിക്കല്‍, എച്ച്.ഡി.കോട്ട താലൂക്ക് ഹെല്‍ത്ത് ഇന്‍സ്‌പെപെക്ടര്‍ ഡോ രവികുമാര്‍ ,ബീച്ചിന ഹള്ളി എസ്.ഐ.രാമചന്ദ്രനായിക്, ബെള്ളൈ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ.എല്‍.മധു, സാമൂഹ്യ പ്രവര്‍ത്തകരായ പള്ളത്ത് ഹാരിസ് ബാവലി, നിഷാന്ത് കാട്ടിക്കുളം, എന്നിവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ആറ് മണിക്കൂര്‍ നേരം അടച്ച ചെക്ക് പോസ്റ്റ് തുറന്ന് കൊടുത്തത്.
നാളെ കര്‍ണ്ണാടകയിലേക്ക് പോകുന്ന യാത്രക്കാരെ കാട്ടിക്കുളം ആര്‍.ടി.ഒ.ഓഫീസിന് മുന്‍പില്‍ കേരള പോലീസ് പ്രാഥമിക പരിശോധന നടത്തിയ ശേഷമേ കടത്തിവിടുകയുള്ളൂ.
ബാവലിചെക്ക് പോസ്റ്റില്‍ നാളെ മുതല്‍ പോലീസ് സുരക്ഷ ശക്തമാക്കും
ബസ്സുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്കും, കര്‍ണാടകയില്‍ നിന്നും കേരളത്തില്‍ വന്ന് തിരികെ പോകുന്നവര്‍ക്കുമാണ് കോവിഡ് നെഗറ്റീവ് ഉറപ്പാക്കുന്നതിനായി ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും ഇതരസംസ്ഥാനങ്ങളിലേക്കോടുന്ന ബസുകളില്‍ യാത്ര ചെയ്യുന്നര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്.
ടാക്‌സി വാഹനങ്ങള്‍, സ്വകാര്യവാഹനങ്ങള്‍, ലോറി, ടിപ്പറുകള്‍ എന്നിവ ഓടിച്ചുപോകുന്ന െ്രെഡവര്‍മാര്‍ക്ക്അതിലെ യാത്രക്കാര്‍ക്കുമാണ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്.
എന്നാല്‍ പച്ചക്കറി, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ കൊണ്ടു പോകുന്ന വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ അടക്കമുള്ളവര്‍ക്ക് നാളെ ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ് പരിശോധന വേണ്ട ബുധനാഴ്ച മുതല്‍ പരിശോധന റിപ്പോര്‍ട്ട് നിര്‍ബ്ബന്ധമാണ്.
ചരക്ക് വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണം െ്രെഡവറുടെ പേര് വാഹനത്തിന്റെ നമ്പര്‍ മറ്റ് രേഖകള്‍ എന്നിവ നല്‍കിയാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്.
ചരക്ക് വാഹനത്തില്‍ പോകുന്നവര്‍ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം.
അഞ്ച് ദിവസം മുമ്പ് കര്‍ണാടക അധികൃതര്‍ സംസ്ഥാനത്തേക്ക് വരുന്ന കേരളത്തിലുള്ളവര്‍ക്ക് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയി രുന്നെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. കേരളത്തില്‍ കോവിഡ് വര്‍ധിച്ചുവരുന്നതിനാല്‍ സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ചെക്കുപോസ്റ്റുകളില്‍ നാളെ മുതല്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്താത്തവരെ കടത്തിവിടില്ല.