പ്രതിഷേധ ധര്‍ണ്ണ നടത്തി
പെട്രോള്‍,ഡീസല്‍ വിലവര്‍ദ്ധനക്കെതിരെയും,പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെയും സിപിഐ പ്രതിഷേധ ധര്‍ണ്ണ നടത്തി.കാട്ടിക്കുളം പോസ്റ്റ് ഓഫിസിന് മുമ്പില്‍ ധര്‍ണ്ണ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ലോക്കല്‍ സെക്രട്ടറി കൃഷ്ണന്‍കുട്ടി അധ്യക്ഷനായിരുന്നു.മാനന്തവാടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വി.വി ആന്റണി, ഷാജി, കെ.ബി ഹംസ എന്നിവര്‍ സംസാരിച്ചു.