മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഭൂമിത്ര സേനയുടെയും, നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും, ഫോറസ്ട്രി ക്ലബ്ബിന്റേയും സംയുക്താഭി മുഖ്യത്തില്‍ പഞ്ചായത്തിലെ ശുചീകരണ ജീവനക്കാരെ ആദരിച്ചു.മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സിന്ധു ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.പി.ഷിജു, പി.വി .വേണുഗോപാല്‍,ബിന്ദു മോഹനന്‍,ശാരദ സുബ്രഹ്മണ്യന്‍,പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍,ഭൂമിത്ര സേന കോഡിനേറ്റര്‍ എം.കെ.രാജേന്ദ്രന്‍,ടി.എം ഹൈറുദ്ദീന്‍, ഡോ.ബാവ കെ.പാലുകുന്ന്, എം.പോള്‍ സണ്‍,ഡോ.പി.ശിവപ്രസാദ്, വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു