ജില്ലയില്‍ വീണ്ടും മവോയിസ്റ്റ് സാന്നിധ്യം: സ്‌ഫോടക വസ്തു കണ്ടെടുത്തു

0

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടു കൂടിയാണ് സ്ത്രീകളടങ്ങുന്ന മൂന്നംഗ ആയുധധാരികളായ സംഘം പൂക്കോട് വെറ്ററനറി സര്‍വ്വകലാശാല ആസ്ഥാനത്തെത്തിയത്. പ്രധാന ഗേറ്റിനു മുന്നില്‍ മവോയിസ്റ്റ് അനുകൂല പോസ്റ്ററ്ററുകള്‍ പതിപ്പിക്കുകയും ചെയ്തു. സി.പി.ഐ മവോയിസ്റ്റ് പാര്‍ട്ടി രൂപികരണത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പോസ്റ്ററുകളില്‍ മവോയിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തെ ഉയര്‍ത്തിപിടിക്കണമെന്നും വ്യക്തമാക്കുന്നു. പോസ്റ്ററുകള്‍ പതിപ്പിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും പുറത്തിറങ്ങരുതെന്ന് സംഘം പറഞ്ഞതായി ജീവനക്കാരന്‍ പറയുന്നു. ഇതേ സമയം പുറത്തിറങ്ങിയ വിദ്യാര്‍ഥികളോട് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സ്‌ഫോടകവസ്തുവെന്ന തോന്നിപ്പിക്കുന്ന പെട്ടി ഗേറ്റിനു സമീപത്തായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബോബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!
06:54