ഉന്മേഷത്തിന് കാപ്പി നല്ലതാണ്; പക്ഷേ എപ്പോഴും കുടിക്കാൻ പറ്റുമോ? നല്ല സമയം ഏതാണ്?

0

കാപ്പി കുടിക്കേണ്ടത് രാവിലെയാണോ? കോഫി കുടിക്കാനുള്ള ഏറ്റവും നല്ല സമയം ഏതാണെന്നാണ് ചിന്തിച്ചിട്ടുണ്ടോ? ഇക്കാര്യങ്ങളെ കുറിച്ച് പലരും അജ്ഞരാണ്. പലരും കാപ്പി ഭ്രാന്തുള്ളവരാ യിരിക്കും, ഊർജസ്വലരായി രിക്കാൻ കാപ്പി സഹായിക്കും എന്നതാണ് ഇവർ പറയുന്ന കാരണം.

എന്നാൽ കാപ്പിക്ക് അടിമപ്പെട്ട് പോകാതെ ശ്രദ്ധിക്കണം. കഫീൻ അടങ്ങുന്ന കാപ്പിയുടെ നിത്യേനയുള്ള ഉപയോഗം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. കഫീന് അളവിലധികം ശരീരത്തിലെത്തുന്നത് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും.

കാപ്പികുടിക്കേണ്ടത് എപ്പോൾ?- രാവിലെ എഴുന്നേറ്റാൽ ഒരു കപ്പ് കാപ്പി പലരുടേയും ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ടാകും. ശരീരത്തെ ഉണർത്താനും ഊർജ്ജസ്വലമാക്കാനും സഹായിക്കുന്ന കോർട്ടിസോളിന്റെ ഉൽപാദനത്തെ രാവിലത്തെ കാപ്പികുടി ബാധിച്ചേക്കാം. കാരണം രാവിലെ ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് കൂടുതലാണ് എന്നതുതന്നെ.

രാവിലെ കാപ്പി കൂടിക്കുന്നതിലൂടെ കോർട്ടിസോളിന്റെ ഉൽപാദനം കുറയുകയും ഊർജ്ജത്തിനായി നമ്മൾ കൂടുതലായി കാപ്പിയെ ആശ്രയിക്കേണ്ടി വരികയും ചെയ്യും. രാവിലെ എഴുന്നേറ്റയുടനെ കാപ്പികുടിക്കുന്നതിനേക്കാൾ 10 മണിക്ക് ശേഷമോ ഉച്ചകഴിഞ്ഞോ കാപ്പി കുടിക്കുന്നതാണ് ഉത്തമം.

കാപ്പി കുടിക്കണമെന്ന് നിർബന്ധമുള്ളവർ ഇടക്കിടെ കുറഞ്ഞ അളവിൽ കാപ്പി കുടിക്കുക എന്ന ശീലത്തിലേക്ക് മാറുന്നത് നല്ലതാണ്. മണിക്കൂറുകളോളം ഉന്മേഷം പകരാൻ 2 ഔൺസ് കാപ്പി തന്നെ ധാരാളമാണ്.

ഉറങ്ങാൻ പോകുന്നതിന് തൊട്ടു മുൻപ് കാപ്പി കുടിക്കരുത്. അഥവാ രാത്രി കാപ്പി കുടിക്കണമെന്ന് നിർബന്ധമുള്ളവർ കിടക്കുന്നതിന് 6 മണിക്കൂർ മുൻപ് ആ ദിവസത്തിലെ അവസാന കപ്പ് കാപ്പി കുടിക്കുന്നതാണ് ഉത്തമം.

കാരണം കഫീൻ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. കാഫീൻ ഉറക്കത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് നമുക്ക് സ്വയം പരീക്ഷിച്ച് നോക്കാവുന്നതാണ്.

കാപ്പിയുടെ രുചി വിപ്ലവത്തില്‍ വീണുപോയവർക്ക് സന്തോഷമുണ്ടാക്കുന്ന ഒരുപാട് കാര്യങ്ങളുമുണ്ട്. കഫീന്റെ ദോഷത്തിനൊപ്പം ചില സന്ദർഭങ്ങളിൽ കോഫി നമുക്ക് മികച്ച അനുഭവങ്ങളും നൽകും. കാപ്പി കുടിക്കുന്ന ആളുകളിൽ കൂടുതൽ ജാഗ്രതയും, മികച്ച ടീം പ്രകടനവും കാഴ്ചവെക്കാനാകുമെന്ന് അനവധി പഠനങ്ങൾ പറയുന്നു.

അത് പോലെ വിട്ടുമാറാത്ത വൃക്കരോഗമുള്ളവർക്ക് കാപ്പി കുടിക്കുന്നത് മരണ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. കഫീൻ കഴിക്കുന്ന രോഗികൾക്ക് മരണ സാധ്യത 25% കുറയ്ക്കുന്നുവെന്ന് നെഫ്രോളജി ഡയാലിസിസ് ട്രാൻസ്പ്ലാന്റേഷൻ ജേണലിൽ വിവരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 4,863 ആളുകളെയാണ് പഠനവിധേയമാക്കിയത്.

അമേരിക്കൻ കെമിക്കൽ സൊസൈറ്റി ജേണൽ ഓഫ് നാച്ചുറൽ പ്രൊഡക്ട്സ് റിപ്പോർട്ട് അനുസരിച്ച് കാപ്പി കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പറയുന്നു. അതുകൊണ്ട് തന്നെ മോശം ശീലമാണെന്ന് പറഞ്ഞ് മാറ്റിനിർത്തേണ്ട സന്ദർഭങ്ങളിൽ ഇക്കാര്യങ്ങൾ കാപ്പി പ്രിയർക്ക് സന്തോഷം നൽകുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!