ശ്രേഷ്ഠ തൊഴിലാളി പുരസ്‌കാര ജേതാവിന് അനുമോദനം
കേരള സംസ്ഥാന സര്‍ക്കാരിന്റെ ശ്രേഷ്ഠ തൊഴിലാളി പുരസ്‌കാരത്തിനര്‍ഹനായ ടിഎസ് മുരളിയെ എ.ഐ.ടി.യു.സി മാനന്തവാടി താലൂക്ക് കമ്മിറ്റി നേതൃത്വത്തില്‍ അനുമോദിച്ചു.വ്യാപാരഭവനില്‍ ചേര്‍ന്ന അനുമോദന യോഗം മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയ്തു.
ടി കെ പുഷ്പന്‍ അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അവാര്‍ഡ് ജേതാവ് ടി എസ് മുരളിക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.യോഗത്തില്‍ മാനന്തവാടി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജിജു, നഗരസഭ കൗണ്‍സിലര്‍ സിനി ബാബു, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ഇ ജെ ബാബു, സി എസ് സ്റ്റാന്‍ലി, ടി എ റെജി, അഡ്വ. റഷീദ് പടയന്‍, സന്തോഷ് ജി നായര്‍, വി കെ ശശിധരന്‍, വി വി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.