സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫോണ്‍ ഇന്റര്‍നെറ്റ് പദ്ധതിയില്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വൈത്തിരി മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.കല്‍പ്പറ്റയില്‍ നടന്ന കണ്‍വെന്‍ഷന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പിഎം ഏലിയാസ് ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡണ്ട് സിദ്ദീഖ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മേഖലാ സെക്രട്ടറി ഷബീറലി മേപ്പാടി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി അഷറഫ് പൂക്കയില്‍ ജില്ലാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബിജു ജോസ്, സുഭാഷ് ജോയ്, കാസിം റിപ്പണ്‍, തങ്കച്ചന്‍ പുളിഞ്ഞാല്‍, അബ്ദുള്ള സിഎച്ച് , ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.