ബജറ്റ് :കാര്‍ഷിക മേഖലക്കും ,മൃഗസംരക്ഷണത്തിനും മുന്‍തൂക്കം
പൂതാടി പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക മേഖലക്കും ,മൃഗസംരക്ഷണത്തിനും മുന്‍തൂക്കം. 52,7,80707 രൂപ വരവും, 51,26,59100 രൂപ ചിലവും കണക്കാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത് ,നെല്‍കൃഷിക്ക് ഒരു കോടിയും ,മൃഗസംരക്ഷണ ത്തിന് ഒന്നേകാല്‍ കോടിയും നീക്കിവെച്ചു.
കുരങ്ങ് പനി പ്രതിരോധം ,പേവിഷ നിയന്ത്രണം ,ക്ഷീര കര്‍ഷകര്‍ക്ക് കാലി തീറ്റ സബ്‌സിഡി ,ഇരുളം മൃഗാശുപത്രിക്ക് ലാബ് ,മൃഗാശുപത്രികള്‍ക്ക് ഹിപ്പ് ലോക്ക് തുടങ്ങി വിവിധ മേഖലക്ക് ഫണ്ടുകള്‍ മാറ്റി വെച്ച കര്‍ഷക ബജറ്റാണ് പഞ്ചായത്ത് വൈ. പ്രസിഡന്റ് പ്രഭാകരന്‍ബജറ്റ് അവതരിപ്പിച്ചത്. 2021-22 വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിച്ച ആദ്യ തദ്ദേശ സ്ഥാപനമായി പൂതാടി പഞ്ചായത്ത് മാറിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ബാബു പറഞ്ഞു.