ഇന്‍ഫ്ളൂവന്‍സേഴ്‌സ് സംഗമത്തിന് നാളെ തുടക്കമാകും

0

കേരളം,കര്‍ണാടക,തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ന്യൂസ് പോര്‍ട്ടല്‍ പ്രതിനിധികള്‍ ബ്ലോഗര്‍മാര്‍,യൂട്യൂബര്‍മാര്‍ എന്നിവരാണ് ത്രിദിന സംഗമത്തില്‍ പങ്കെടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പരിപാടിയുടെ ഹോസ്പിറ്റാലിറ്റി പാര്‍ട്ണറായ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ കീഴിലുള്ള ഇരുപതിലധികം റിസോര്‍ട്ടുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. എം.പി.മാരായ രാഹുല്‍ ഗാന്ധി ,എം വി.ശ്രേയാംസ് കുമാര്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുക്കും. ഡോ.ബോബി ചെമ്മണ്ണൂരാണ് മിസ്റ്റി ലൈറ്റ്‌സ് 2021 എന്ന പേരിലുള്ള ഇന്‍ഫ്ളൂവന്‍സേഴ്‌സ് മീറ്റിന്റെ മുഖ്യാതിഥി. യൂട്യൂബ് പ്രതിനിധി പൂര്‍ണ്ണിമ വിജയന്‍, മാതൃഭൂമി സ്ഥിരം ഡയറക്ടര്‍ മയൂര ശ്രേയാംസ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.ഡി.ടി.പി.സി വയനാടിന്റെ നേതൃത്വത്തില്‍ എക്‌സ്‌പ്ലോര്‍ വയനാട് എന്ന പേരില്‍ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ക്രമീകരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!