വികസന മുന്നേറ്റ യാത്രക്ക് ഊഷ്മള വരവേല്‍പ്പ്.

0

സി.പി.എം.സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ നയിക്കുന്ന വികസന മുന്നേറ്റ യാത്രക്ക് മാനന്തവാടിയില്‍ ഊഷ്മള വരവേല്‍പ്പ്.യോഗാസനത്തിനും ശീര്‍ഷാസനത്തിനും ശേഷം രാജ്യത്ത് മോദി സര്‍ക്കാരിന്റെ സംഭാവനയാണ് ഇന്ധന വിലവര്‍ദ്ധനവെന്ന് എ.വിജയരാവന്‍.തീവ്രഹിന്ദുത്വ നിലപാടുകള്‍ മോദി നടപ്പാക്കുമ്പോള്‍ അതിനെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സിന്റേതെന്നും വിജയരാഘവന്‍.സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.

വൈകീട്ട് 6 മണിയോടെ തലപ്പുഴയില്‍ വെച്ച് സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് നേതാക്കള്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി. തുടര്‍ന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ മാനന്തവാടിയിലേക്ക് ആനയിച്ചു.ജാഥ മാനന്തവാടിയിലെത്തുന്നതിന് മുന്‍പ് എല്‍.ഡി.എഫ് സംസ്ഥാന നേതാക്കള്‍ സംസാരിച്ചു. നന്മയുടെ ഒരംശം പോലും ഇല്ലാതെയാണ് രമേശ് ചെന്നിത്തലയുടെ ജാഥ കടന്നു പോകുന്നത്. ജനപക്ഷ നയങ്ങളുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനാണ് സംസ്ഥാനത്ത് യു.ഡി.എഫ് ശ്രമിക്കുന്നത്.പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തുന്ന പി.എസ്.സി സമരം രാഷ്ട്രീയ പ്രേരിതമാണെന്നും എ.വിജയരാഘവന്‍ പറഞ്ഞു.ഒ.ആര്‍.കേളു എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര തുടങ്ങി എല്‍.ഡി.എഫ് ജില്ലാ സംസ്ഥാന നേതാക്കള്‍ ജാഥയില്‍ സംസാരിച്ചു.ജാഥ നാളെ ബത്തേരി കല്‍പ്പറ്റ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!