സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നടപടി അടിസ്ഥാനരഹിതം

0

സിസ്റ്റര്‍ ലൂസി കളപുരയ്‌ക്കെതിരെ പ്രതികാര നടപടികള്‍ രൂപത സ്വീകരിച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഇടവക വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അതേസമയം ഇടവക കൂട്ടായ്മയുടെ ആത്മീയമായ വളര്‍ച്ചയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട വ്യക്തി എന്ന നിലയില്‍ ഇടവകയില്‍ രൂപപ്പെട്ടിരിക്കുന്ന പൊതുവികാരത്തെ അവരുടെ സുപ്പീരിയര്‍ വഴി അവരെ അറിയിക്കുകയാണ് ചെയ്തത്. ഒരു കത്തോലിക്കാവിശ്വാസി എന്ന നിലയിലും സന്ന്യാസിനി എന്ന നിലയിലും സഭാപരമായ യാതൊരു വിലക്കുകളും സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇടവക വികാരിയുടെ വാര്‍ത്താക്കുറിപ്പ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്നും കാരക്കാമല സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!