വന്യജീവി സങ്കേതത്തിന് ഭീഷണിയായി മാറിയ വിദേശ കളകളെയും ഇലപ്പുള്ളി ചെടികളെയുമാണ് വനംവകുപ്പ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നീക്കം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കുപ്പാടി മരംഡിപ്പോ പരിസരത്തെ കളകളെയും ഇലപ്പുള്ളി ചെടികളെയും നീക്കം ചെയ്തു. ബത്തേരി പുല്‍പ്പള്ളി പാതയോരത്തെ വിദേശ കളകളെയും നീക്കം ചെയ്തു. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി.സാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. രതീശന്‍, സര്‍വ്വജന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.കെ. കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കളനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ നവീന്‍ പോള്‍, ഐറീന്റോസ്, കെ.ജെ. നന്ദന തുങ്ങിയവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.