വി.വി വസന്തകുമാര്‍ അനുസ്മരണം നടത്തി

0

പുല്‍വാമയില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച 40 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ഓര്‍മ്മകള്‍ക്ക് രണ്ട് വയസ്സ് തികയുന്നു.വയനാടിന്റെ ധീര പുത്രന്‍ വസന്തകുമാറിന്റെ ലക്കിടിയിലുള്ള സ്മൃതി മണ്ഡപത്തില്‍ വയനാട് സി.ആര്‍.പി.എഫ് വാരിയേഴ്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പചക്ര സമര്‍പ്പണവും,അനുസ്മരണ സമ്മേളനവും നടത്തി.ചടങ്ങില്‍ കൊല്ലം ജില്ല വേണാട് സി.ആര്‍.പി.എഫ്ചാരിറ്റബിള്‍ സൊസൈറ്റി,പത്തനംതിട്ട സഹ്യാദ്രി സി.ആര്‍.പി.എഫ് ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍,കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉഷ കുമാരി എന്നിവര്‍ സംബന്ധിച്ചു.ഹരിദാസ് പി.കെ അധ്യക്ഷത വഹിച്ചു.പ്രദീപ്,തോമസ് മാത്യു നിര്‍വഹിച്ചു.വയനാട് സി.ആര്‍.പി.എഫ് വാരിയേഴ്‌സ് ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകരായ അഫ്‌സല്‍ ഒ.എ,പ്രമോദ്.പി,രമീഷ് എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!