മികച്ച സാമൂഹിക പ്രവര്‍ത്തകന്‍ അജയ് പനമരം
അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തുന്ന ഗ്രാമവാസം സമ്പര്‍ക്ക പരിപാടിയില്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് അജയ് പനമരത്തിന് ലഭിച്ചു.കഴിഞ്ഞ 11 വര്‍ഷമായി മാധ്യമരംഗത്തും ആദിവാസി സാമൂഹ്യ പ്രവര്‍ത്തന രംഗത്തും സജീവസാന്നിധ്യമായിരുന്നു അജയ്.പ്രശസ്ത സാഹിത്യകാരന്‍ കല്പ്പറ്റ നാരായണന്‍ മാഷും എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനും ചേര്‍ന്ന് പുരസ്‌കാരം കൈമാറി.പി.കെ ജയലക്ഷ്മി, കെ.സി റോസക്കുട്ടി ടീച്ചര്‍, എം.എ ജോസഫ്, അരുണ്‍, ഡെന്നിസണ്‍ കണിയാരം എന്നിവര്‍ സന്നിഹിതരായിരുന്നു.