ജില്ലയിലാദ്യമായി ഐ വി എഫ് ആന്‍ഡ് റീപ്രോഡക്റ്റിവ് മെഡിസിന്‍ സെന്റര്‍ നാളെ ആസ്റ്റര്‍ വയനാടില്‍ പ്രവര്‍ത്തനം ആരംഭിക്കും.പ്രത്യുദ്പാദന ശേഷിയെ ബാധിക്കുന്ന പ്രശ്‌നങ്ങളെ കണ്ടെത്തി ശരിയായ ചികിത്സാ രീതി നല്‍കാനായി പൂര്‍ണ്ണ സജ്ജീകരണങ്ങളോടെ ആസ്റ്റര്‍ മിംസിലെ റീപ്രോഡക്റ്റിവ് മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ അശ്വതി കുമാരന്റെ നേതൃത്വത്തിലാണ് സംരംഭം ആരംഭിക്കുന്നത്.ചലച്ചിത്ര താരം സുരഭി ലക്ഷ്മി ഉദ്ഘാടനം നിര്‍വഹിക്കും.
ആസ്റ്റര്‍ മിറാക്കിള്‍ എന്ന പേരിലുള്ള സെന്റര്‍ അഭിനേത്രിയും ദേശീയ അവാര്‍ഡ് ജേതാവുമായ സുരഭി ലക്ഷ്മി ഉദ്ഘാടനം നിര്‍വഹിക്കും.വിവാഹം കഴിഞ്ഞ് മറ്റു പല ചികിത്സകള്‍ നടത്തിയിട്ടും കുട്ടികള്‍ ആകാത്ത ദമ്പതിമാര്‍ വിദഗ്ധ ചികിത്സ തേടി മറ്റു ജില്ലകളിലേക്ക് പോകുന്ന സാഹചര്യത്തില്‍ അത്തരക്കാര്‍ക്ക് വയനാട്ടില്‍ തന്നെ ഒരു ഐവിഎഫ് സെന്റര്‍ എന്നത് ആശ്വാസകരമായിയിരിക്കുമെന്ന് ഡോ. അശ്വതി കുമാരന്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ആസ്റ്റര്‍ വയനാട് ഐവിഎഫ് ആന്‍ഡ് റീപ്രൊഡക്ടീവ് സെന്റര്‍ മേധാവി ഡോക്ടര്‍ അശ്വതി കുമാരന്‍,ഡിഎം വിംസ് ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടര്‍ എലിസബത്ത്,എ ജി എം ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ശ്രീ സൂപ്പി കല്ലങ്കോടന്‍,എജിഎം ഓപ്പറേഷന്‍സ് ഡോക്ടര്‍ ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ പങ്കെടുത്തു.