വെള്ളമുണ്ട ഒഴുക്കന്‍മൂല ആറ്‌വാള്‍ റോഡ് ഉദ്ഘാടനം ചെയ്തു

0

മുഖ്യമന്ത്രിയുടെ റീബില്‍ഡ് കേരള ഫണ്ടില്‍ നിന്നും അനുവദിച്ച 40 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും അനുവദിച്ച എട്ട് ലക്ഷം രൂപയും മുടക്കി ടാറിങ് പൂര്‍ത്തീകരിച്ച വെള്ളമുണ്ട ഒഴുക്കന്‍ മൂല ആറ് വാള്‍ റോഡ് ഉദ്ഘാടനം എംഎല്‍എ ഒ ആര്‍ കേളു നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീര്‍ കുനിങ്ങാരത്ത് അധ്യക്ഷനായിരുന്നു.

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പണി മുഖ്യപ്രഭാഷണം നടത്തി. പി എ അസീസ്, കണിയാംകണ്ടി അബ്ദുള്ള, പി ടി സുഭാഷ്, ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!