ഇനി സുരക്ഷിതമായി അന്തിയുറങ്ങാം

0

2018ലെ മഹാ പ്രളയത്തില്‍ കിടപ്പാടവും സ്ഥലവും നഷ്ടപ്പെട്ട വെള്ളമുണ്ട പടാരി കാപ്പുമ്മല്‍ കോളനിക്കാര്‍ക്ക് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം.കോളനിയിലെ ആറ് കുടുംബങ്ങള്‍ക്കായി റീ ബില്‍ഡ് കേരള ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച വീടുകളുടെ ഉദ്ഘാടനം ഒ ആര്‍ കേളു എംഎല്‍എ നിര്‍വഹിച്ചു.റവന്യൂ വകുപ്പിന്റെ പത്തു ലക്ഷവും െ്രെടബല്‍ വകുപ്പിന്റെ രണ്ട് ലക്ഷവും രൂപ മുടക്കിയാണ് വീടുകള്‍ നിര്‍മ്മിച്ചത്.

2018ലെ മഹാപ്രളയത്തില്‍ വെള്ളമുണ്ട പടാരി കാപ്പുമ്മല്‍ കോളനിയിലെ ആറ് വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്.പ്രളയ പുനര്‍നിര്‍മാണ പദ്ധതിയിലുള്‍പ്പെടുത്തി ഒരു കുടുംബത്തിന് 16 സെന്റ് സ്ഥലം എന്ന കണക്കില്‍ വെള്ളമുണ്ട മാടത്തും കുനിയില്‍ ആറ് കുടുംബങ്ങള്‍ക്കായി സ്ഥലം നല്‍കുകയും ഇതില്‍ റവന്യൂ വകുപ്പിന്റെ പത്തു ലക്ഷവും െ്രെടബല്‍ വകുപ്പിന്റെ രണ്ട് ലക്ഷവും രൂപ മുടക്കി ഓരോ കുടുംബത്തിനും മനോഹരമായ വീടാണ് നിര്‍മ്മിച്ച് നല്‍കിയത്. എല്ലാ സൗകര്യങ്ങളുമുള്ള വീടാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്.ഉത്സവാന്തരീക്ഷത്തില്‍ ആണ് വീടുകളുടെ ഉദ്ഘാടനം നടന്നത്. ജനപ്രതിനിധികളുടെയും സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഒ ആര്‍ കേളു എംഎല്‍എ വീടുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ജുനൈദ് കൈപ്പണി മുഖ്യപ്രഭാഷണം നടത്തി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കല്യാണി, വാര്‍ഡ് അംഗങ്ങളായ വിജേഷ്, പി രാധ , വില്ലേജ് ഓഫീസര്‍ റഷീദ്. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!