വയനാട് പരിസ്ഥിതി ലോല പ്രഖ്യാപനത്തിനെതിരെ കെ.സി.വൈ.എം വാകേരി യുണിറ്റ് നേതൃത്വത്തില്‍ വാകേരിയില്‍ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ കുട്ടായ്മയും നടത്തി.സെന്റ് ആന്റണീസ് ദേവാലയത്തില്‍ നിന്ന് ആരംഭിച്ച് വാകേരി ടൗണിലാണ് പ്രകടനം അവസാനിച്ചത്.
തുടര്‍ന്ന് പ്രതിഷേധ കൂട്ടായ്മ, വാകേരി യൂണിറ്റ് ഡയറക്ടര്‍ ഫാ.ലാല്‍ ജേക്കബ് പൈനുങ്കല്‍ ഉദ്ഘാടനം ചെയ്തു.ജോസ് കുട്ടന്‍ അധ്യക്ഷനായിരുന്നു. ജിജോ കൊച്ചു പുരക്കല്‍ , ബെബറ്റോ കുരിശ്ശിങ്കല്‍, ജിതിന്‍ പന്നിത്തുരുത്തേല്‍. എഡ്‌വിന്‍ കുന്നുംപുറം. തുടങ്ങിയവര്‍ പങ്കെടുത്തു.