നേത്ര വിഭാഗം ഒപി പ്രവര്‍ത്തനമാരംഭിച്ചു.
വെള്ളമുണ്ട, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ നേത്ര വിഭാഗം ഒപി പ്രവര്‍ത്തനമാരംഭിച്ചു.എല്ലാ ചൊവ്വാഴ്ചയുമാണ് ഒ.പി.പ്രവര്‍ത്തിക്കുക. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് ഒപി പ്രവര്‍ത്തനം.
വെള്ളമുണ്ട പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് അംഗം സഫില പടയന്‍, ഡോക്ടര്‍ രജിദേവ്, ഡോക്ടര്‍ അശ്വതി, പ്രദീപ് പാച്ചുരാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.