അരി പ്രഥമൻ

0

ആവശ്യമുള്ള സാധനങ്ങൾ
1. ഉണക്കലരി – 1 ലിറ്റർ
2. ശർക്കര –ഒന്നര കിലോ
3. തേങ്ങ – 6
4. ചുക്ക് –മൂന്നു കഷണം
5. ജീരകം– 50 ഗ്രാം
6. നെയ്യ് –100 ഗ്രാം
7. പാൽ – മൂന്നെമുക്കാൽ ലിറ്റർ
8. കൊട്ടത്തേങ്ങ – അര മുറി

തയാറാക്കുന്നവിധം
ഉണക്കലരി കഴുകി 2 ലിറ്റർ വെള്ളം ഒഴിച്ച് ഉരുളിയിൽ അടുപ്പത്തിടുക. അരി നന്നായി വെന്ത് വെള്ളം വറ്റുമ്പോൾ ശർക്കര ഇട്ട് ചട്ടുകം കൊണ്ട് ഇളക്കി വരട്ടുക. നന്നായി വരളുമ്പോൾ ഇളക്കുന്ന പാടിൽ ഉരുളിയുടെ അടി കാണാൻ കഴിയും. തേങ്ങാ ചുരണ്ടി പിഴിഞ്ഞ് പാലെടുക്കുക. ഇതിന് തലപാൽ എന്നു പറയുന്നു. അതിനുശേഷം ഒരു ലിറ്റർ വെള്ളം തേങ്ങാപീരയിൽ ഒഴിച്ച് പിഴിഞ്ഞ് പാൽ എടുക്കുക. ഇതിന് രണ്ടാം പാൽ എന്നു പറയും. അതിനുശേഷം ഒരു ലിറ്റർ വെള്ളം ഒഴിച്ച് തേങ്ങാപീര നന്നായി പിഴിഞ്ഞ് എടുക്കുക. ഇതിന് മൂന്നാം പാൽ എന്നു പറയും. വരണ്ട പായസത്തിൽ മൂന്നാം പാൽ കുറെെൾ ഒഴിച്ച് നന്നായി ഇളക്കുക. തിളച്ചു കഴിഞ്ഞാൽ രണ്ടാം പാലും കുറേെൾ ഒഴിച്ച് പായസം തിളപ്പിച്ച് വറ്റിക്കുക. തിളക്കുമ്പോൾ ഉണ്ടാകുന്ന പതക്ക് ചുവപ്പു നിറം വരുമ്പോൾ വാങ്ങി വക്കുക. തലപാലിൽ ചുക്കും ജീരകവും കൂടി പൊടിച്ച് ചേർത്ത് ഇളക്കിയശേഷം പായസത്തിൽ ഒഴിച്ച് ചെറുതായി നുറുക്കി നെയ്യിൽ വറുത്തെടുത്ത കൊട്ടതേങ്ങ കൂടി ചേർത്ത് നന്നായി ഇളക്കണം. ശർക്കര ഇട്ട് വരട്ടുമ്പോൾ 100 ഗ്രാം നെയ് കൂടി ചേർക്കുന്നത് നല്ലതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!